602. ദൈവമെന്‍റെ നന്മയോര്‍ത്തു
Lyrics : T K Samuel, Elanthurരീതി: സുരലോക രാജ
1 ദൈവമെന്‍റെ നന്മയോര്‍ത്തു ചെയ്വതാമീ സര്‍വ്വവുമേ
ദിവ്യകൈകള്‍ ചെയ്വതല്ലാതുര്‍വി തന്നില്‍ നന്മയില്ല
2 ഒട്ടനേകം കഷ്ടതകള്‍ ഏറ്റിടുവാനേശു നാഥന്‍
ഇഷ്ടമാകുമെങ്കിലും ഞാന്‍ ഒട്ടുമേ നിരാശനാകാ
3 പാര്‍ത്തലമെന്‍ സ്വന്തനാടോ പാര്‍ത്തിടുവാനൊത്ത വീടോ
അല്ല തെല്ലുമെന്നറിവാനല്ലലെല്ലാം നല്ലതല്ലോ-
4 ശിക്ഷകള്‍ തന്നിടുമെങ്കില്‍ രക്ഷകന്‍ കൈയുണ്ടതിങ്കല്‍
ഇച്ഛപോലെ ചെയ്യുമെങ്കില്‍ തുച്ഛമായൊന്നില്ലവങ്കല്‍-
5 തേജസ്സിലെന്‍ വാസമോര്‍ത്താലായുസ്സിലിന്നുള്ള ഖേദം
ഹാ! നിസ്സാരമെന്നറിഞ്ഞെന്നായുസ്സെല്ലാം പാടിടും ഞാന്‍-

Download pdf