Search Athmeeya Geethangal

618. മനമേ വാഴ്ത്തുക! നാഥനെ തന്നുപകാര 
Lyrics : G.P.
മനമേ വാഴ്ത്തുക! നാഥനെ തന്നുപകാരമോര്‍ത്തു നീ
അനുദിനം ഭക്തി നിറഞ്ഞകമേ! ആത്മനാഥനെ വണങ്ങി
 
1   നിന്നഘങ്ങള്‍ ക്ഷമിച്ചിടുന്നു നിന്‍വിനകള്‍ അകറ്റിടുന്നു
     നന്മയും കരുണയും നിരന്തരം താന്‍
     നിരവധിയായ് നിന്നില്‍ പകര്‍ന്നിടുന്നു
 
2   മനം കലങ്ങി തളര്‍ന്നിടുമ്പോള്‍ മനസ്സലിയും ദൈവമവന്‍
     അരികില്‍ വരും നിനക്കഭയം തരും അളവില്ലാകൃപകള്‍ അവനരുളും-
 
3   തിരുവദനം ദര്‍ശിക്കുകില്‍ ഒരുകുറവും വരികയില്ല
     മരണം വരും വരെ കരുണയെഴും
     കരതലത്തില്‍ നിന്നെ കരുതിടും താന്‍-
 
4   നല്ലവനാം ദൈവമെന്ന് എല്ലാനാളും രുചിച്ചറിവിന്‍
     വല്ലഭനെ സ്തുതി ചെയ്തിടുവിന്‍
     ഹല്ലേലുയ്യ സ്തോത്രം പാടിടുവിന്‍

 Download pdf
33907237 Hits    |    Powered by Revival IQ