Search Athmeeya Geethangal

524. മനമേ ലേശവും കലങ്ങേണ്ട മനുവേല്‍ 
Lyrics : G.P.
മനമേ ലേശവും കലങ്ങേണ്ട മനുവേല്‍ സകലവുമറിയുന്നു
മന്നില്‍ വന്നു പ്രാണനെ തന്നോന്‍ കരുതിക്കൊള്ളും നിന്‍വഴികള്‍
 
1   കടലല കണ്ടു ഭ്രമിക്കേണ്ട കാറ്റാലുള്ളം പതറേണ്ട
     കടലിന്‍മീതെ നടന്നവന്‍ നിന്നെ കരുതിക്കൊള്ളും കണ്മണിപോല്‍-
 
2   മരുവില്‍ പൊള്ളും ചുടുവെയിലില്‍ വരളും നാവിനു നീരേകാന്‍
     മാറയെ മധുരമായ് മാറ്റിയ നാഥന്‍ മതി നിന്‍ സഖിയായീ മരുവില്‍-
 
3   അരിനിര മുന്നില്‍ നിരന്നാലും അഭയം തന്നവനിനിമേലും
     അല്ലും പകലും തുമ്പമകറ്റി അമ്പോടു പോറ്റിടുമത്ഭുതമായ്-
 
4   യോര്‍ദ്ദാന്‍ തുല്യം ശോധനയും തീര്‍ന്നങ്ങക്കരെയെത്തുമ്പോള്‍
     പ്രതിഫലം കണ്ടുള്‍നിര്‍വൃതികൊള്ളും പ്രിയനെകണ്ടുള്‍പളകംകൊള്ളും

 Download pdf
33907337 Hits    |    Powered by Revival IQ