Search Athmeeya Geethangal

599. യഹോവയ്ക്കായ് ഞാന്‍ കാത്തു 
Lyrics : M E Cherian, Madurai
രീതി: ദേവാ ദേവാ ദിവ്യഗുരുനാഥാ
 
1   യഹോവയ്ക്കായ് ഞാന്‍ കാത്തു കാത്തിരുന്നു
     അവനെന്നില്‍ ചാഞ്ഞെന്‍ നിലവിളി കേട്ടു
     നാശകരമാം കുഴിയിങ്കലും വന്‍ ചേറ്റിങ്കലും
     നിന്നവനെന്നെ കയറ്റി-
 
2   കാലുകളെയൊരു പാറമേല്‍ നിറുത്തി-
     യെന്‍റെ ഗമനത്തെ സ്ഥിരമാക്കിത്തീര്‍ത്തു
     എന്നുടെ വായില്‍ പുതിയൊരു പാട്ടും തന്നവന്‍
     നമ്മുടെ ദൈവത്തിനു സ്തോത്രം
 
3   നിഗളവും കപടവും നിറഞ്ഞവരായ
     ലോകസഖാക്കളെ മുഴുവനും വെറുത്തു
     യഹോവയാം തന്‍ദേവനില്‍ മാത്രമാശ്രയമായവന്‍
     ഭാഗ്യവാനുലകില്‍
 
4   ദൈവമേ! നീ ചെയ്തതൊരതിശയ ക്രിയകളും
     ഞങ്ങളെപ്രതിയുള്ള ചിന്തയും വളരെ
     നിന്നോടു സമനായൊരുവനില്ലുലകില്‍
     വര്‍ണ്ണിപ്പാന്‍ കഴിയുമോ നിന്‍കൃപയറികില്‍!
 
5   ഞാനോ എളിയവന്‍ ദരിദ്രനെന്നാകിലും
     നന്നായ് കരുതുന്നു കര്‍ത്താവെന്നെ
     എന്‍റെ സഹായവും സര്‍വ്വവും നീയേ
     വരുവാന്‍ നാഥാ! താമസിക്കരുതേ-                             

 Download pdf
48673357 Hits    |    Powered by Oleotech Solutions