Search Athmeeya Geethangal

14. മനമേ പുകഴ്ത്തിടു നീ മഹോ 
Lyrics : M.E.C.
മനമേ പുകഴ്ത്തിടു നീ മഹോന്നതന്‍ തന്‍ മഹിമ
 
1   മരക്കുരിശതില്‍ മരിപ്പാനായ് നര ജന്മമെടുത്തു
     വന്ന തന്‍ നാമം മനോഹരം -ആഹാ! തന്‍ നാമം മനോഹരം
     മഹാത്ഭുതം തന്‍ പ്രേമം -
 
2   ബഹു വിപത്തുകളെഴും ഭൂവില്‍ സ്നേഹക്കൈകള്‍ നീട്ടിയെന്നെ
     താങ്ങും തന്‍ നാമം മനോഹരം -ആഹാ! തന്‍ നാമം മനോഹരം
     മഹാത്ഭുതം തന്‍ പ്രേമം -
 
3   പല കുറവുകള്‍ വന്നാലും -എന്നെ തള്ളാതെ കൃപയാല്‍
     കാക്കും തന്‍ നാമം മനോഹരം -ആഹാ! തന്‍ നാമം മനോഹരം
     മഹാത്ഭുതം തന്‍ പ്രേമം -
 
4   ഒരു നിമിഷവും തളരാതെ-തിരു മാര്‍വ്വില്‍ വിശ്രാമം
     തേടൂ, തന്‍ നാമം മനോഹരം -ആഹാ! തന്‍ നാമം മനോഹരം
     മഹാത്ഭുതം തന്‍ പ്രേമം -

 Download pdf
33906952 Hits    |    Powered by Revival IQ