Search Athmeeya Geethangal

1225. മനമേ പക്ഷിഗണങ്ങളുണര്‍ 
Lyrics : P.M.K
രീതി: അതിരാവിലെ തിരു
 
1   മനമേ പക്ഷിഗണങ്ങളുണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍
     മനമേ നീയുമുണര്‍ന്നിട്ടേശു പരനെ പാടി സ്തുതിക്ക
 
2   മനമേ നിന്നെ പരമോന്നതന്‍ പരിപാലിക്കുന്നതിനെ
     നിനച്ചാല്‍ നിനക്കുഷസ്സില്‍ കിടന്നുറങ്ങാന്‍ കഴിഞ്ഞിടുമോ?
 
3   മൃഗജാലങ്ങളുണര്‍ന്നിടുന്ന സമയത്തു നീ കിടന്നു
     മൃഗത്തെക്കാളും നിര്‍വിചാരിയായുറങ്ങാതെന്‍റെ മനമേ-
 
4   മരത്തിന്‍ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതുകേ-
     ട്ടുറക്കം തെളിഞ്ഞുടനെ നിന്‍റെ പരനെ പാടി സ്തുതിക്ക-
 
5   പരനേശു താനതിരാവിലെ തനിയെയൊരു വനത്തില്‍
     പരിചോടുണര്‍ന്നെഴുന്നു പ്രാര്‍ത്ഥിച്ചതു നീ ചിന്തിച്ചിടുക-
 
6   ഒരുവാസരമുഷസ്സായപ്പോള്‍ പീലാത്തോസിന്‍റെ അരികേ
     പരനേശുവൊരജംപോല്‍ നിന്ന നില നീ ചിന്തിച്ചിടുക-
 
7   പരനെ തള്ളപ്പറഞ്ഞ പത്രോസതിരാവിലെ സമയേ
     പെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങിപ്പൊട്ടിക്കരഞ്ഞു-
 
8   മറിയമതിരാവിലേശുവെ കാണാഞ്ഞിട്ടുള്ളം തകര്‍ന്നു
     കരയുന്നതെന്തതുല്യസ്നേഹം മനമേ നിനക്കതുണ്ടോ?-

 Download pdf
33906871 Hits    |    Powered by Revival IQ