Search Athmeeya Geethangal

1136. അന്‍പോടെ യേശു വിളിക്കുന്നു നിന്നെ 
Lyrics : K.D.W.
  1. 1   അന്‍പോടെ യേശു വിളിക്കുന്നു നിന്നെ
         എന്നെയും നിന്നെയും താന്‍ വിളിപ്പൂ
         ശ്രീയേശു രക്ഷകന്‍ ദീര്‍ഘക്ഷമയോടെ
         എന്നെയും നിന്നെയും കാത്തിരിപ്പൂ
     
    2   പാപത്തില്‍ മോദിക്കും മത്സനേഹിതാ! നീ പാപത്തെ വിട്ടുടനോടി വരൂ
         സ്നേഹമോടീശന്‍ വിളിക്കുന്നു നിന്നെ പാപീ! നീ ഓടിവാ! തന്നന്തികേ
     
    3   ക്രൂശിലൊഴുകുന്ന ചെന്നിണം കാണ്‍ക പൊന്മുഖം വാടിത്തളരുന്നല്ലോ
         നിന്‍പാപമേശു വഹിച്ചില്ലയെങ്കില്‍ എന്തിന്നവനീ വിധം മരിച്ചു?
     
    4   യേശുവെ കര്‍ത്താവെന്നേറ്റു നീ ചൊല്‍ക
         വിശ്വസിച്ചിടുക തന്നുയിര്‍പ്പില്‍
         താഴ്മയോടീവിധമേറ്റു നീ ചൊന്നാല്‍ തല്‍ക്ഷണം ദൈവകുമാരനാകും
     
    5   യേശു നിനക്കായി കാത്തിരിക്കുന്നു വേഗമവന്‍ ചാരേ വന്നിടുക
         നിന്‍പാപമെല്ലാമവന്‍ പാദേയര്‍പ്പിച്ച് മോചിതനായി നീയാനന്ദിക്ക-               K.D.W

 Download pdf
34198309 Hits    |    Powered by Revival IQ