Search Athmeeya Geethangal

751. മനമേ ചഞ്ചലമെന്തിനായ്? 
Lyrics : M.E.C.
മനമേ ചഞ്ചലമെന്തിനായ്? കരുതാന്‍ വല്ലഭനില്ലയോ
ജയവീരനായ് ആ ആ ആ
 
1   നാളെയ നിനച്ചു നടുങ്ങേണ്ട ദു:ഖവേളകള്‍ വരുമെന്നു കലങ്ങേണ്ടാ
     കാലമെല്ലാമുള്ള മനുവേലന്‍ കരുതാതെ കൈവിടുമോ? ആ ആ ആ
 
2   വാനിലെ പറവകള്‍ പുലരുന്നു നന്നായ് വയലിലെ താമര വളരുന്നു
     വാനവനായകന്‍ നമുക്കേതും നല്‍കാതെ മറന്നിടുമോ? ആ ആ ആ
 
3   കൈവിടുകയില്ലിനിയൊരുനാളുമെന്നു വാക്കു പറഞ്ഞവന്‍ മാറിടുമോ?
     വാനവും ഭൂമിയും പോയാലും വാഗ്ദത്തം സുസ്ഥിരമാം ആ ആ ആ
 
4   മുന്നമേ ദൈവത്തിന്‍ രാജ്യവും നാം അതിനുന്നത നീതിയും തേടിടണം
     തന്നിടും നായകന്‍ അതിനോടെ അന്നന്നുവേണ്ടതെല്ലാം ആ ആ ആ
 
5   നിന്‍വഴി ദേവനെ ഭരമേല്‍പ്പിക്കുക നിര്‍ണ്ണയമവനതു നിറവേറ്റും
     ഭാരം യഹോവയില്‍ വച്ചിടുകില്‍ നാള്‍തോറും പുലര്‍ത്തുമവന്‍ ആ ആ

 Download pdf
33906837 Hits    |    Powered by Revival IQ