Search Athmeeya Geethangal

443. മധുരതരം തിരുവേദം മാന  
Lyrics : K.V.S.
മധുരതരം തിരുവേദം മാനസമോദവികാസം
 
1   തരുമിതു നിത്യം പരിചയിച്ചീടില്‍
    നിരവധി നന്മകളുണ്ടാം പരമധനമിതില്‍ കണ്ടാല്‍-
 
2   വാനൊളി നീങ്ങിയിരുളുമന്നേരം
    ഭാനുവിന്‍ ദീപ്തിപോല്‍ നിന്നു ഭാസ്സരുളിടുമിതെന്നും-
 
3   ബഹുവിധകഷ്ടമാം കയ്പുകള്‍ മൂലം
    മധുരമശേഷവും പോകേ മധുവിതു നല്‍കിടും ചാലെ-
 
4   നിസ്വത നിന്നെ നികൃതനാക്കുമ്പോള്‍
    രത്നവ്യാപാരിത തന്നെ പ്രത്നധനിയാക്കും നിന്നെ
 
5   അജ്ഞനുജ്ഞാനം അന്ധനു നയനം
    നല്‍കീടുമീശ്വര വചനം പുല്‍കിടുന്നു വിജ്ഞരിതിനെ

 Download pdf
33907283 Hits    |    Powered by Revival IQ