Search Athmeeya Geethangal

656. മതിയെനിക്കേശുവിന്‍ കൃപ 
Lyrics : C.J.
മതിയെനിക്കേശുവിന്‍ കൃപമതിയാം
വേദനയില്‍ ബലഹീനതയില്‍
 
1   ആശ്രയിക്കും ഞാനേശുവിനെ അനുദിന ജീവിതഭാരങ്ങളില്‍
     അനുഭവിക്കുന്നു വന്‍കൃപകള്‍ അനവധിയായ് ധരയില്‍-
 
2   എനിക്കവന്‍ മതിയായവനാം ഒരിക്കലും കൈവെടിയാത്തവനാം
     മരിക്കുംവരെ മരുവിടത്തില്‍ ജീവിക്കും ഞാനവനായ്-
 
3   ആരിലുമധികം അറിഞ്ഞുവെന്‍റെ ആധികളാകെ ചുമന്നിടുവാന്‍
     അരികിലുണ്ടെന്‍ അരുമനാഥന്‍ ആരോമല്‍ സ്നേഹിതനായ്-
 
4   ഇന്നെനിക്കുള്ള ശോധനകള്‍ വന്നിടുന്നോരോ വിഷമതകള്‍
     അവനെനിക്കു തരുന്ന നല്ല അനുഗ്രഹമാണതെല്ലാം-

 Download pdf
33906981 Hits    |    Powered by Revival IQ