Lyrics : M.E.C.1 മണ്മയമാമീയുലകില് കാണ്മതു മായ
വന്‍മഹിമ ധനം സുഖങ്ങള്‍ സകലവും മായ
2 മന്നില്‍ നമ്മള് ജീവിതമോ പുല്ലിനെപ്പോലെ
ഇന്നു കണ്ടു നാളെ വാടും പൂക്കളെപ്പോലെ-
3 ധാന്യ ധനലാഭം കീര്‍ത്തി ഹാ! നഷ്ടമാകും
മാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിപ്പോകും-
4 ഏഴുപത്തോ ഏറെയായാല്‍ എണ്‍പതോ മാത്രം
നീളുമായുസ്സതും നിനച്ചാല്‍ കഷ്ടത മാത്രം-
5 ലോകമരുഭൂവില് മര്ത്യനാശ്രയം തേടി
ശോകക്കൊടും വെയിലിലയ്യോ വീഴുന്നു വാടി-
6 ദൈവമക്കള് നമുക്കു സ്വര്‍ഗ്ഗം ഹാ സ്വന്തദേശം
കേവലമിപ്പാരിടമോ വെറും പരദേശം
Download pdf