Search Athmeeya Geethangal

957. മണവാളനേശു വരുന്നിതല്ലോ  
Lyrics : K.V.S.
  മണവാളനേശു വരുന്നിതല്ലോ
     മണവാട്ടി വേഗം ഉണര്‍ന്നിടട്ടെ
 
2   ലോകമെങ്ങും ലക്ഷ്യം കണ്ടുതുടങ്ങി
     വേഗം വരും യേശു ലോകരക്ഷകന്‍
 
3   അത്തിവൃക്ഷം പൂത്തു തളിര്‍ത്തു കാണ്മിന്‍
     വീണ്ടെടുപ്പിന്‍ കാലമടുത്തിതല്ലോ
 
  യുദ്ധവും പകര്‍ച്ച വ്യാധികളെല്ലാം
     ക്രിസ്തു വരവിന്‍റെ സത്യലക്ഷ്യങ്ങള്‍
 
5   കള്ളനെന്നപോല്‍ ഞാന്‍ വേഗം വരുന്നു
     വെള്ളവസ്ത്രമെല്ലാം കാത്തുകൊള്ളട്ടെ
 
6   കന്യകമാര്‍ പത്തുമുറങ്ങിടുന്നു
     പാതിരാത്രി തന്നില്‍ പ്രിയന്‍ വരുമേ
 
7   ദാസരെല്ലാം നിത്യം ജാഗരിക്കട്ടെ
     യേശു വരും സെക്കണ്ടറിഞ്ഞുകൂടാ-
 
8   വരികയെന്നാവിയോതുന്നതുപോല്‍
     മണവാട്ടി കൂടെ പറഞ്ഞിടട്ടെ
 
  ഗോപുരത്തില്‍ കൂടിയകത്തുപോവാന്‍
     വസ്ത്രമലക്കുന്നോര്‍ ഭാഗ്യമുള്ളവര്‍
 
10 പെരുമീനുദിച്ചു വാനവിരിവില്‍
     ഉഷ:കാലം വന്നിങ്ങടുത്തുവല്ലോ
 
11 വേഗം വരുന്നെന്നു മൊഴിഞ്ഞ പരാ!
     വരിക മേഘത്തില്‍ ഞങ്ങളെ ചേര്‍പ്പാന്‍-                                      K.V.S.

 Download pdf
33907016 Hits    |    Powered by Revival IQ