Search Athmeeya Geethangal

930. ബാല്യകാലത്തിലെ നിന്‍-സൃഷ്ടാവിനെ  
Lyrics : K.V.S.
ബാല്യകാലത്തിലെ നിന്‍-സൃഷ്ടാവിനെ ഓര്‍ത്തുകൊള്‍കെന്‍ പ്രിയനേ!  
ദുര്‍ദിവസങ്ങള്‍ നിനക്കണയാതെയും ഇഷ്ടമില്ലാക്കാലം വന്നു ചേരാതെയും
 
1   നല്ല വെളിച്ചമെങ്ങു-മകന്നു നീരുള്ള കാറിന്‍ നിരയാല്‍
     എല്ലാടവുമിരുണ്ടു നഭസ്സിനാലല്ലിനു തുല്യമായി
         
          നല്ലതാം യൗവനശോഭനിലച്ചുടന്‍
          വല്ലാത്ത വാര്‍ദ്ധക്യമേന്തുകില്‍ ദുര്‍ഘടം
 
2   വീട്ടുകാവല്‍ക്കു നില്‍ക്കും-പ്രധാനികള്‍ ഞെട്ടിവിറയ്ക്കുമന്നു 
     മുട്ടെക്കുനിഞ്ഞുപോകു-മുടല്‍ ബലപ്പെട്ടവരെന്‍ പ്രിയനേ!
         
          മുട്ടനും സാധുവും ഭേദമെന്തണ്‍പതില്‍
          ഇട്ടിടത്തങ്ങു കിടന്നു വലഞ്ഞുപോം
 
3   മുപ്പതും രണ്ടുമുണ്ട്-യുവാവിനു മുത്തിനോടൊത്ത ദന്തം
     നാല്‍പതാകും വയസ്സില്‍ കൊഴിഞ്ഞവ മിക്കതും തീര്‍ന്നുപോകും
         
          ഡോക്ടര്‍ പറിച്ചതും പട്ടതും-നീക്കിയാല്‍
          ശിഷ്ടമേതാനുമുണ്ടൊട്ടും ഫലം വരാ
 
4   ജാലകത്തിങ്കലൂടെ-നോക്കുന്നവരാകെയന്ധീഭവിക്കും
     വീഥിയിന്‍ നേരെയുള്ള-കതകുകളാകെയടഞ്ഞുപോകും-
         
          ഭക്ഷ്യമരയ്ക്കുന്ന ശബ്ദം കുറയുമേ
          പക്ഷികള്‍ തന്‍ ശബ്ദത്തില്‍ വൃദ്ധനുണര്‍ന്നുപോം-
 
5   പാട്ടുകാരൊക്കെയയ്യോ-തളര്‍ന്നുപോം കേറ്റം ഭയപ്രദമാം
     റോട്ടിലവിടവിടെ-ഭയത്തിനു ഹേതുവും സംഭവിക്കും
         
          ബദാം മരം പൂത്തു ഭാരമായ് തീര്‍ന്നിടും
          ദീപനം നാസ്തിയാം
 
6   മര്‍ത്ത്യനോ ഭൂമിവിട്ടു-തനിക്കുള്ള നിത്യഗൃഹത്തിലേക്കു
     യാത്ര ചെയ്യുന്നുടനെ-മരണത്തിന്‍ വാര്‍ത്തയും കൊണ്ടനേകര്‍
         
          ദു:ഖഗാനം പാടി വീഥിയിലൊക്കവെ
          ചുറ്റിനടക്കുന്നു മറ്റെന്തു സാധ്യമാം-
 
7   വെള്ളിച്ചരടഴിയും-യഥാര്‍ത്ഥമായ് പൊന്നുങ്കിണ്ണം തകരും
     ഊറ്റിലുടഞ്ഞുപോകും കുടം കിണറ്റില്‍ തകരുന്നു ചക്രം
         
          മണ്ണുടന്‍ ഭൂമിയില്‍ ചേരുമാത്മാവതു
          നല്‍കിയ നാഥന്‍റെ ചാരത്തു പോയിടും-
 
8   നല്ലതും തീയതുമാം- പ്രവൃത്തികള്‍ക്കുള്ള കണക്കവിടെ
     തന്നുടെ ന്യായസഭ-യതില്‍ കൊടുത്തീടണം മര്‍ത്യനന്നു
         
          നന്നാരഹസ്യമായുള്ള ക്രിയകളും
          മന്നവന്‍ മുമ്പില്‍ വരാതെ പോകാ ദൃഢം
 
9   മായയെന്നോതിടുന്നു-സമസ്തവും മായതാനെന്തു ഭേദം
     ന്യായബുദ്ധിയുറച്ചു-തകര്‍ക്കുക മായയിന്‍ ദര്‍ശനത്തെ
         
          ജ്ഞാനസൂര്യനുദിച്ചാനന്ദ രശ്മിയെ
          മാനസേ വീശണം മായ നീങ്ങാന്‍ സഖേ!
 
10 എല്ലാറ്റിനും ചുരുക്കം-ഉരച്ചിടാം വല്ലഭനെ ദിനവും
     ഉള്ളില്‍ ഭയന്നു തന്‍റെ-നിദേശങ്ങളെല്ലാമനുസരിച്ചാല്‍
         
          നല്ലതാം ലോകത്തിലല്ലലില്ലാതെ നാം
          എല്ലായ്പ്പോഴും വാണു തന്നെ സ്തുതിച്ചിടാം

 Download pdf
33906755 Hits    |    Powered by Revival IQ