Search Athmeeya Geethangal

388. ബാബേലടിമയിന്‍ കഷ്ടതകള്‍ 
Lyrics : K.V.S
ബാബേലടിമയിന്‍ കഷ്ടതകള്‍
നിനച്ചീടുകിലായതിനറ്റമില്ലാ
 
          ശോഭതിങ്ങീടുന്ന ദൈവനജനങ്ങളാ
          ദേശത്തടിമകളായിരുന്നു-
 
1   പാട്ടുകള്‍ പോയവര്‍ വീണകള്‍ വായിപ്പാനൊട്ടും കഴിയാതിരുന്നു പോയി
     ചിന്താവിവശരായ് സീയോനെയോര്‍ത്തവ-
     രന്തമെന്യേ കണ്ണീര്‍ വാര്‍ത്തിരുന്നു-
 
2   ദൈവാലയത്തിലെ ഭംഗിയും ഭക്തിയുമുള്ളോരു സേവകള്‍ നഷ്ടമായി
     യാഗവും യാഗമൃഗങ്ങളുമില്ലിനി ദേവാലയം ചുട്ടുചാമ്പലായി-
 
3   ഭാഷ മറിഞ്ഞുപോയ് വേദം ഗ്രഹിക്കുവാന്‍
     ശേഷിയില്ലാതെയായ് തീര്‍ന്നിതല്ലോ
     ബാബേല്‍ കുഴപ്പത്തില്‍ നാവും നയനവും
     തീരെപ്പിശകീടും നിശ്ചയമേ-
 
4   മുന്തിരിങ്ങാപ്പഴ മത്തിപ്പഴങ്ങളും തിന്മാന്‍ കിടച്ചില്ലടിമനാട്ടില്‍
     സ്വന്ത ദേശത്തിലെ സ്വാദുള്ള ഭോജനം ചിന്തയില്‍പോലും രുചിച്ചതില്ല-
 
5   സ്വാമികളായ് നിജനാട്ടില്‍ വസിച്ചവര്‍ ദാസരായൂഴിയം ചെയ്തിടുന്നു
     ആജ്ഞകൊടുത്തവരാജ്ഞകള്‍ പാലിപ്പാന്‍
     കാത്തു നിന്നിടണമെന്നു വന്നു-
 
6   സന്തോഷം കൊണ്ടിരു കണ്‍കള്‍ വികസിച്ച
     സുന്ദരരൂപികളന്യ നാട്ടില്‍ കണ്ണീരൊലിപ്പിച്ചു കണ്‍കള്‍ കുഴിഞ്ഞങ്ങു-
 
7   യാവിന്നടിയിണ സേവിച്ചിരുന്നൊരു ദൈവജനങ്ങിലായിരങ്ങള്‍
     ബേല്‍വിഗ്രഹത്തിനു മുമ്പില്‍ വണങ്ങുന്ന
     കാഴ്ചയോ ചങ്കു തകര്‍ത്തിടുന്നു-
 
8   വെള്ളപ്പളുങ്കുപോല്‍ സ്വച്ഛതയാണ്ടൊരു ദൈവപ്രമാണം മറന്നിവിടെ
     കള്ളപ്പുരോഹിത തന്ത്രം ശ്രവിക്കുന്ന
     തുള്ളമശേഷം പൊരിച്ചിടുന്നു-
 
9   ജ്ഞാനാര്‍ത്ഥകമായോരാരാധന ക്രമം
     തീരെ മറുകൃതിയാക്കിയഹോ! വസ്തുമയമായോരാരാധനക്രമം
     തീര്‍ത്തു നടത്തുന്നടിമനാട്ടില്‍-

 Download pdf
33907092 Hits    |    Powered by Revival IQ