Search Athmeeya Geethangal

228. ബഹുമതി താത സുതാത്മാവാം 
Lyrics : T.K.S.
രീതി : രഘുപതി രാഘവ രാജറാം
 
1   ബഹുമതി താത സുതാത്മാവാം
     ത്രിയേകദേവനു നല്‍കാം നാം
 
2   ഭയമോടകന്നു വസിച്ചോരാം
     നമ്മള്‍ക്കവന്നരികേ ചേരാം
 
3   ചിതറിയൊരാടുകളായോരാം
     നാമൊന്നു ചേര്‍ന്നു പുകള്‍ നേരാം
 
4   തിരുസുതനേശുവെ നല്‍കിടാന്‍
     അതീതമായ് കൃപ ചെയ്തിടാന്‍
 
5   തിരുഹിതമായതറിഞ്ഞിടാം
     തീരാത്ത ദാനമിതോര്‍ത്തിടാം
 
6   അഗതികളെപ്രതി ക്രൂശേറാം
     എന്നോര്‍ത്ത തന്‍ ദയയാര്‍ക്കോതാം
 
7   അരചരോടാചാര്യന്മാരായി
     നമ്മള്‍ക്കിയുന്നത സല്‍പ്പേരായ്

 Download pdf
33907319 Hits    |    Powered by Revival IQ