Search Athmeeya Geethangal

572. ബലഹീനനാകുമെന്നെ താങ്ങും 
Lyrics : M.E.C.
ബലഹീനനാകുമെന്നെ താങ്ങും നല്ല നാഥനേ!
പലകോടി സ്തോത്രം പാടി നിന്നെ വാഴ്ത്തിടുന്നു ഞാന്‍
സ്തോത്രം സ്തോത്രമെന്നും സ്തോത്രമേ-
 
1   എന്നെത്തേടി നീ മന്നില്‍ വന്നെന്നോ!
     എന്നെ സ്നേഹിച്ചാകയാല്‍ തന്‍ ജീവന്‍ തന്നെന്നോ!
 
2   അറിവുകേടുകള്‍ അധികമുണ്ടെന്നില്‍
     അറിഞ്ഞു നീ നിന്‍ അരികിലെന്നെ ചേര്‍ത്തണയ്ക്കണേ
 
3   തോല്‍വിയേയുള്ളു എന്നിലോര്‍ക്കുകില്‍
     കാല്‍വറിയിലെ വിജയി നീയെന്‍ കൈ പിടിക്കണേ
 
4   സേനയാലല്ല സ്നേഹത്താലല്ലോ
     ജയകിരീടമണിഞ്ഞു വാഴും രാജന്‍ നീയല്ലോ-
 
5   ഒരിക്കല്‍ നിന്നെ ഞാന്‍ നേരില്‍ കണ്ടിടും
     ശരിക്കു തീരുമന്നു മാത്രമെന്‍ വിഷാദങ്ങള്‍-

 Download pdf
33907126 Hits    |    Powered by Revival IQ