Search Athmeeya Geethangal

991. പ്രിയനേ! എന്‍ മണാളാ! കാണുവാനാ 
Lyrics : T.V.S.
പ്രിയനേ! എന്‍ മണാളാ! കാണുവാനാശയേറിടുന്നേ
അല്ലലെല്ലാം മാറിടുമേ നിന്‍സവിധേ ഞാനണഞ്ഞിടുമ്പോള്‍
തോര്‍ന്നിടും കണ്ണുനീരെല്ലാം തീര്‍ന്നിടും സര്‍വ്വദു:ഖവും
 
1   ഭാരത്താല്‍ എന്നുള്ളം തകര്‍ന്നിടിലും
     രോഗത്താല്‍ ക്ഷീണിതനായിടിലും അവനില്‍ ഞാന്‍ ചാരിടുമേ-
 
2   കൂടാരമാം ഭൗമ ഭവനമതോ
     അഴിഞ്ഞിടിലും നിത്യഭവനമൊന്ന് നാഥനൊരുക്കിടുന്നല്ലോ-
 
3   വേണ്ടെനിക്കീ ലോകയിമ്പങ്ങളോ
     ലോകം നല്‍കും ബഹുമാനങ്ങളോ അവയെല്ലാം മായയല്ലോ-
 
4   സ്വര്‍ഗ്ഗ സീയോനിന്‍ വാസമതോ
     ഓര്‍ക്കുമ്പോഴെന്നുള്ളം നിറഞ്ഞിടുന്നേ ഹാ! എന്തൊരാനന്ദമേ!-   

 Download pdf
33907429 Hits    |    Powered by Revival IQ