Search Athmeeya Geethangal

669. പ്രിയനേ എന്നെക്കരുതും വഴിയില്‍ 
Lyrics : P.B.S.
പ്രിയനേ എന്നെക്കരുതും വഴിയില്‍ എനിക്കൊരു കുറവുമില്ല
എന്‍ഭാരമെല്ലാം ദു:ഖങ്ങളെല്ലാം നന്മയ്ക്കായ് തീര്‍ന്നിടുന്നു
         
          എന്തൊരു ഭാഗ്യമിത് എന്തൊരു സ്നേഹമിത്
          എന്തൊരാനന്ദമിത് എന്‍ രക്ഷകാ
 
1   എന്‍വൈരിയെന്നെതകര്‍ക്കും വേളയില്‍ തളരാതെ നിര്‍ത്തിടുമേ
     എന്‍ദൈവമേ നീ അനുകൂലമെങ്കില്‍ പ്രതികൂലമെനിക്കിനി ആര്‍? (2)
 
2   യോര്‍ദ്ദാന്‍ കലങ്ങി മറിയും നേരം യാഹ് എന്‍ പടകിലുണ്ട്
     തകരുകയില്ല ഞാന്‍ പതറുകയില്ല ഈ വിശ്വാസമാം പടകില്‍ (2)
 
3   എന്‍പ്രിയാ നിന്നെ ഞാന്‍ കാണുവരെയും മന്നില്‍ നിന്‍വേല ചെയ്യും
     ആമേന്‍ കര്‍ത്താവേ വേഗം വരേണമേ ഹല്ലേലുയ്യാ ജയമേ (2)- 

 Download pdf
33906956 Hits    |    Powered by Revival IQ