Lyrics : C.Jപ്രിയന് വരും നാളിനിയധികമില്ല
സീയോന് പുരം നമുക്കിനിയകലമല്ല
1 ഓട്ടം തികച്ചു നാമക്കരെ നാട്ടില്‍ ഒട്ടും കണ്ണുനീരില്ലാത്ത വീട്ടില്‍
ഒരു നാളില്‍ നാമണഞ്ഞിടുമ്പോള് ഓടിപ്പോയിടും വിനകളെല്ലാം-
2 അവന്നായിന്നു നിന്ദകള്‍ സഹിച്ചും അപമാനങ്ങള്‍ അനുഭവിച്ചും
അവന് വേലയില്‍ തുടര്‍ന്നിടുന്നു അന്നുതരും താന്‍ പ്രതിഫലങ്ങള്‍-
3 ഇരുളാണിന്നു പാരിതിലെങ്ങും ഇവിടില്ലൊരു സമാധാനവും
പരനേശുവിന്‍ വരവെന്നിയേ പാരില്‍ നമുക്കു വേറാശയില്ല-
4 അന്ത്യനാളുകളാണിതെന്നറിഞ്ഞ് ആദ്യസ്നേഹത്തില്‍ നമുക്കിനിയും
തിരുനാമത്തിന് മഹിമകള്ക്കായ്
തീരാം താന്‍ പാരില്‍ തരും നാളുകള്‍-
Download pdf