Search Athmeeya Geethangal

643. പ്രിയനവന്‍ മമ പ്രിയനവന്‍  
Lyrics : G.P.
പ്രിയനവന്‍ മമ പ്രിയനവന്‍ പ്രാണനും തന്നെന്നെ സ്നേഹിച്ചവന്‍
പ്രാണനും തന്നെന്നെ സ്നേഹിച്ചവന്‍
 
1   വെണ്മയും ചുവപ്പും കലര്‍ന്നവനാം വിണ്‍മയര്‍ വണങ്ങിടും വല്ലഭനാം
     പതിനായിരങ്ങളില്‍ സുന്ദരനാം എന്‍പാപഭാരം തീര്‍ത്തവനാം
     ഇവനെന്‍ ആത്മസ്നേഹിതനാം-
 
2   പരിമളം വീശിടുമവന്‍ നാമം    പരമോന്നതമാം തിരുനാമം
     പാപികള്‍ക്കാശ്രയമാം നാമം പരമാനന്ദം തരും നാമം 
     ഇവനെന്‍ ആത്മസ്നേഹിതനാം-
 
3   മരുഭൂമിയില്‍ ഞാനവന്‍ മാറില്‍ ചാരിടും സീയോന്‍ യാത്രയിതില്‍
     പാറിടും സ്നേഹക്കൊടിക്കീഴില്‍ പാര്‍ത്തിടും ഞാനിന്നതിന്‍ നിഴലില്‍
     ഇവനെന്‍ ആത്മസ്നേഹിതനാം-
 
4   സോദരരെന്നെ മറന്നിടിലും ശോധന പെരുകി വന്നിടിലും
     അന്‍പെഴും കൈകളാലവനെന്നെ അവനിയില്‍ കാത്തിടും
     കണ്‍മണിപോല്‍ ഇവനെന്‍ ആത്മസ്നേഹിതനാം-
 
5   ആയിരമായിരം ദൂതരുമായ് ആകാശത്തില്‍ വരും വിരവില്‍
     ആ നിമിഷം ഞാനവനരികില്‍ ആകുലമെല്ലാം തീര്‍ന്നണയും
     ഇവനെന്‍ ആത്മസ്നേഹിതനാം

 Download pdf
33907149 Hits    |    Powered by Revival IQ