Search Athmeeya Geethangal

1215. പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവമേ കേള്‍ 
Lyrics : T.C.V.
 
പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവമേ കേള്‍ക്കണേ ദാസരിന്‍ വാക്കുകള്‍
ആശ്രയമായ് നീ മാത്രമേ സാധുക്കളിന്‍ പ്രത്യാശയെ (2)
 
1   സ്തോത്രമോടാവശ്യങ്ങളിപ്പോള്‍ അടിയങ്ങളോതിടുന്നേശുവേ
     എത്രയും താഴ്മയോടേകമായ് നിന്‍തിരുസന്നിധൗ മോദമായ്-
 
2   ഒന്നിലുമേ മനം തളരാതെ കര്‍ത്താവേ നിന്നില്‍ ഞാനാശ്രയിപ്പാന്‍
     നിന്‍കൃപയേഴകള്‍ക്കേകുക വന്‍കൃപ സാഗരമേശുവേ-
 
3   മാനവര്‍ക്കസാദ്ധ്യമെങ്കിലും സര്‍വ്വവും നാഥനു സാദ്ധ്യമല്ലോ
     ആകുലഭാരങ്ങളാകവെ നീക്കി നിവര്‍ത്തിക്ക നിന്‍ഹിതംപോല്‍-
 
4   പുത്രിനില്‍ വിശ്വസിച്ചപേക്ഷിക്കില്‍ ഉത്തരം നിശ്ചയം ചൊല്ലിയതാല്‍
     കാത്തിരിക്കുന്നിതാ കാണുവാന്‍ ദൈവകരുതലിന്‍ വന്‍ മഹത്വം

 Download pdf
33907430 Hits    |    Powered by Revival IQ