Search Athmeeya Geethangal

1200. പ്രാര്‍ത്ഥന കേള്‍ക്കണമേ! കര്‍ത്താ 
Lyrics : T.J.V
രീതി: യേശുമഹേശനെ ഞാന്‍
         
പ്രാര്‍ത്ഥന കേള്‍ക്കണമേ! കര്‍ത്താവേയെന്‍ യാചന നല്‍കണമേ!
 
1   പുത്രന്‍റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍-
     ക്കുത്തരം തന്നരുളാമെന്നുള്ളൊരു വാഗ്ദത്തംപോല്‍ ദയവായ്-
 
2   താതനും മാതാവും നീയെനിക്കല്ലാതെ
     ഭൂതലം തന്നിലില്ലേ വേറാരുമെന്‍ ആതങ്കം നീക്കിടുവാന്‍-
 
3   നിത്യതയില്‍ നിന്നുള്ളത്യന്ത സ്നേഹത്താല്‍
     ശത്രുതയേകറ്റി എനിക്കു നീ പുത്രത്വം തന്നതിനാല്‍
 
4   ഭൃത്യരനേകരിന്‍ പ്രാര്‍ത്ഥന കേട്ടു നീ
     ഉത്തരം നല്‍കിയതോര്‍-ത്തത്യാദരം തൃപ്പാദം തേടിടുന്നേന്‍-
 
5   കള്ളന്‍റെ യാചന കേട്ടുള്ളലിഞ്ഞ നിന്‍
     തുല്യമില്ലാ ദയയോര്‍-ത്തിതാ വന്നേന്‍ നല്ലവനേ സഭയം-
 
6   യേശുവിന്‍ മൂലമെന്‍ യാചന നല്‍കുമെ-
     ന്നാശയില്‍ കെഞ്ചിടുന്നേന്‍ അല്ലാതെന്നില്‍ ലേശവും നന്മയില്ലേ- 

 Download pdf
33907105 Hits    |    Powered by Revival IQ