Search Athmeeya Geethangal

193. പ്രാര്‍ത്ഥനയ്ക്കുത്തരം തന്നതിനാല്‍ 
Lyrics : G.K
പ്രാര്‍ത്ഥനയ്ക്കുത്തരം തന്നതിനാല്‍
നന്ദി ഞാന്‍ ചൊല്ലിടുന്നു - നാഥാ
നന്ദി ഞാന്‍ ചൊല്ലിടുന്നു
 
1   ഉലകം ചമയ്ക്കുന്നതിനും മുന്നെ
     ഉള്ളം കൈയില്‍ എന്നെ വരച്ചതിനാല്‍
     എന്നാത്മനാഥാ എന്‍ ജീവകാലം
     നന്ദി ഞാന്‍ ചൊല്ലിടുന്നു - നാഥാ
 
2   കണ്ണീരില്‍ നിന്നെന്‍റെ കണ്‍കളേയും
     വീഴ്ചയില്‍ നിന്നെന്‍റെ കാല്‍കളേയും
     കാത്തൊരു നാഥാ, കാരുണ്യ നാഥാ
     നന്ദി ഞാന്‍ ചൊല്ലിടുന്നു - നാഥാ
3   അന്യനാമെന്നെ നിന്‍ സൂനുവാക്കി
     നിന്ദ്യനാമെന്നെ നീ ധന്യനാക്കി
     എന്‍ ജീവനാഥാ വിണ്‍ലോകനാഥാ   
     നന്ദി ഞാന്‍ ചൊല്ലിടുന്നു - നാഥാ
 
4   രോഗങ്ങള്‍ മാറ്റി നല്‍ സൗഖ്യമേകി
     രോദനം മാറ്റി സംഗീതമേകി
     രാജാധിരാജാ കര്‍ത്താധികര്‍ത്താ
     നന്ദി ഞാന്‍ ചൊല്ലിടുന്നു - നാഥാ   

 Download pdf
33907198 Hits    |    Powered by Revival IQ