Search Athmeeya Geethangal

827. പ്രാണേശാ! യേശുനാഥാ! നീയെനിക്കു  
Lyrics : E.I.J
പ്രാണേശാ! യേശുനാഥാ! നീയെനിക്കു മതിയെന്നേക്കും
 
1   തവമുഖത്തിന്‍ സൗന്ദര്യമെന്‍ കണ്ണുകള്‍ കണ്ടിടുംതോറും
     ഭുവനമതിലാഗ്രഹിപ്പാനൊന്നുമില്ലെന്നറിയുന്നു ഞാന്‍-
 
2   അന്‍പുതിങ്ങും നിന്‍ സ്വരമെന്‍ കര്‍ണ്ണങ്ങളില്‍ പതിയുന്തോറും
     ഇമ്പമതില്‍ വളരുന്നെനിക്കിമ്പമല്ല അന്യശബ്ദം-
 
3   വന്‍കൃപകള്‍ മൂലമെന്‍റെ സങ്കടങ്ങള്‍ തീര്‍ത്തിടുന്ന
     നിങ്കലല്ലാതാശ ഭുവിയിങ്കലില്ലയീയെനിക്കു-
 
4   ശക്തിയേറിടുന്ന നിന്‍ സാന്നിദ്ധ്യമതിലുള്ള വാസം
     തൃപ്തിയുമാനന്ദവുമെന്‍ ഹൃത്തിനേകിടുന്നു പാരം-
 
5   നിന്നിലുള്ള പ്രേമമെന്നില്‍ നിന്നകറ്റിടുന്നതിന്നി-
     ന്നൊന്നിനും കഴിഞ്ഞുവെന്നു വന്നിടുന്നതല്ല നൂനം-         

 Download pdf
33907337 Hits    |    Powered by Revival IQ