Search Athmeeya Geethangal

565. അന്‍പിന്‍ ദൈവമെന്നെ നടത്തുന്ന 
Lyrics : A.V.
അന്‍പിന്‍ ദൈവമെന്നെ നടത്തുന്ന വഴികള്‍ അത്ഭുതമേ
അവന്‍ കൃപകളെന്നില്‍ ചൊരിയുന്നതോ-അനല്‍പ്പമേ
 
1   അഖില ചരാചര രചയിതാവാം അഖിലജഗത്തിനുമുടയവന്‍ താന്‍
     അവനെന്‍റെ താതനായ് തീര്‍ന്നതിനാല്‍
     അവനില്‍ ഞാനെത്രയോ സമ്പന്നനാം-
 
2   അറിയുന്നവനെന്‍റെ ആവശ്യങ്ങള്‍ അടിയനറിയുന്നതിലുപരി
     ആവശ്യനേരത്ത് അവന്‍ തുണയായ്
     അതിശയമായെന്നെ പുലര്‍ത്തിടുന്നു-
 
3   അണഞ്ഞിടും ഒടുവില്‍ ഞാനവന്നരികില്‍
     അകതാരിലാകെ എന്നാശയത് അവിടെയാണെന്നുടെ സ്വന്തഗൃഹം
     അനവരതം അതില്‍ അധിവസിക്കും-

 Download pdf
34198336 Hits    |    Powered by Revival IQ