Search Athmeeya Geethangal

63. പ്രാണനാഥാ! നിന്നെ ഞങ്ങള്‍  
Lyrics : P.I.K.
രീതി: യേശുനാഥാ നിന്‍ കൃപയ്ക്കായ്
         
പ്രാണനാഥാ! നിന്നെ ഞങ്ങള്‍ വന്ദിക്കുന്നിപ്പോള്‍
പാവനമാം നിന്‍ നാമത്തെ ഓര്‍ത്തു സാദരം
 
1   നിത്യജീവന്‍ മര്‍ത്യര്‍ക്കായി ദാനം ചെയ്യുവാന്‍
     മൃത്യുവിന്‍ ഭയങ്കരത നീ സഹിച്ചതാല്‍
 
2   നിന്‍ മരണത്താലഖില പാപവും പോക്കി
     നിന്നെ നിത്യം വാഴ്ത്തിടുവാന്‍ തന്ന കൃപയ്ക്കായ്
 
3   പാപത്തിനു ദാസന്മാരായ് ജീവിച്ചവരെ
     നിന്‍രക്തത്താല്‍ വീണ്ടെടുത്ത സ്നേഹമോര്‍ത്തിതാ
 
4   നിന്‍ പ്രയത്നത്തിന്‍ ഫലമാം നിന്‍ദാസരിപ്പോള്‍
     നിന്‍ കല്‍പ്പനപോലെ നിന്നെയോര്‍ത്തു ഭക്തിയായ്
 
5   നിത്യതയില്‍ നിന്‍മുഖത്തെ കാണും നേരത്തും
     നിത്യമാം നിന്‍ സ്നേഹമത്രേ സ്തോത്രസംഗീതം.
 
6   സര്‍വ്വബഹുമാനം സ്തുതി സ്തോത്രം ശക്തിയും
     സര്‍വ്വഥാ നിന്‍ നാമത്തിലര്‍പ്പിച്ചു ഭക്തിയില്‍

 Download pdf
33906848 Hits    |    Powered by Revival IQ