Search Athmeeya Geethangal

1003. പ്രാണപ്രിയാ! എന്നു വരും?  
Lyrics : K.V.I.
പ്രാണപ്രിയാ! എന്നു വരും? എപ്പോള്‍ വരും?
ഒന്നു കാണ്മാന്‍ എന്നിനി സാധിക്കും?
 
1   എത്രയായി പോയിട്ടു നാഥാ! താമസമന്തേ മടങ്ങാന്‍?
     നീ വരാതെ എന്നാധികള്‍ തീരുകില്ലീയുലകില്‍-
 
2   സ്നേഹം കുറയുന്നു തമ്മില്‍ സ്വയസ്നേഹികളെങ്ങും പെരുകി
     നിന്‍ജനമിന്നാകുലരായ് തീരുന്നു പാരില്‍ നാഥാ!-
 
3   ക്ഷാമം പെരുകുന്നു മന്നില്‍ യുദ്ധഭീതികളങ്ങുമിങ്ങോളം
     ഭൂകമ്പങ്ങള്‍ ദുര്‍വ്യാധിയും ഏറിവരുന്നു ദിനം-
 
4   കഷ്ടതയാണോ നിന്നിഷ്ടം അതിന്‍പൂര്‍ണ്ണത നിന്‍ഹിതം മാത്രം
     മന്നിതില്‍ നിന്‍ സേവയെന്യേ അന്യമായൊന്നുമില്ല-
 
5   കണ്ണുനീരില്‍ കുതിര്‍ക്കുന്ന വീത്തെറിഞ്ഞെങ്ങോളം നാഥാ-    
     നന്മണികള്‍ കാണ്മതിന്നായ് പിന്‍മഴ തന്നിടണേ-
 
6   നിന്‍ വരവോളമീ മന്നില്‍ നീ തരും നാളെല്ലാം നിന്നില്‍
     ആശ്രയിച്ചും ആശ്വസിച്ചും നിന്‍വേല ചെയ്യും ഞാന്‍-

 Download pdf
33907163 Hits    |    Powered by Revival IQ