Search Athmeeya Geethangal

1231. പ്രഭാതകാലം വന്നടിയന്‍ നിന്‍  
Lyrics : G.V.
പ്രഭാതകാലം വന്നടിയന്‍ നിന്‍ പ്രഭാവത്തിന്‍ മുന്നില്‍ വണങ്ങിടുന്നേ
പ്രഭോ സംപൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നേ നിന്‍
പ്രഭയാല്‍ എന്നെ നിറച്ചിടുകേ-
 
1   കരുണാസാഗരമേ നിന്‍ കരുതല്‍ ഓരോ നിമിഷവും അനുഭവിപ്പാന്‍
     തിരുഹിതമായ്  തീര്‍ന്നതിനാല്‍ തിരുമേനിയെ സ്തുതിച്ചിടുന്നേ-
 
2   അരുണോദയത്തില്‍ അരുളിടുക നിന്‍
     അരുമയാം തിരുവചസ്സിന്‍ മൊഴികള്‍
     ആനന്ദമേ ആശ്വാസമേ ആരമ്യമേ നിന്‍ വചനം-
 
3   ഇന്നെന്‍ ക്രിയകള്‍ വാഗ്മനോഭാവങ്ങള്‍ മന്നവനേ നിന്‍ഹിതമാകണേ
     ഒന്നിലും ഞാന്‍ തളര്‍ന്നിടാതെ നിന്നിടുവാന്‍ കൃപയരുള്‍കേ

 Download pdf
33907219 Hits    |    Powered by Revival IQ