Search Athmeeya Geethangal

1222. പ്രഭാകരനുദിച്ചുതന്‍ പ്രഭ ചിന്തി 
Lyrics : K.V.S
 
1   പ്രഭാകരനുദിച്ചുതന്‍ പ്രഭ ചിന്തി വിളങ്ങുമീ-
     പ്രഭാതത്തില്‍ ദേവേശനെ സഭയായ് സ്തുതിക്ക നാം-
 
2   ഇരുള്‍ മാറി വെളിവിതാ ധരണിമേല്‍ തിളങ്ങുന്നു
     മറവിനുള്ളടങ്ങിന പൊരുളുകള്‍ തെളിയുന്നു-
 
3   അതിതരാം ശ്രമം മൂലം മതി തളര്‍ന്നുറങ്ങിന
     ക്ഷിതിതല നിവാസികള്‍ അതിസുഖമുണരുന്നു-
 
4   മരണതുല്യമാം നിദ്രാഭരമതിന്നധീനമാ-
     യിരുന്നൊരു ജഗദാകെ പുതുജീവന്‍ ധരിക്കുന്നു-
 
5   വരിക നാമൊരുമിച്ചു പരന്നടിപണിഞ്ഞിടാം
     തിരുഹിതമല്ലോ ഭൂവില്‍ പരിവര്‍ത്തിച്ചിടുന്നതു-
 
6   തിരുപ്പദമകാലത്തില്‍ തിരക്കുകിലലഭ്യമാം
     മരിക്കിലുമിരിക്കിലും നമുക്കതു ശരണ്യമേ-
7   തിരുസ്വരമെഴുതിന കുറിപ്പുകള്‍ പഠിക്ക നാം
     തിരുവചസ്സറിവില്ലാത്തരങ്ങളെ തുരത്തുന്നു-
 
8   ദുരിതത്തിന്‍ ഫലമായ മരണത്തെ തുലയ്ക്കുന്നു
     കരയുന്ന ജനങ്ങള്‍ക്കു പുരുമോദമരുളുന്നു-

 Download pdf
33906986 Hits    |    Powered by Revival IQ