Lyrics : Muttam Geevarughese
പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേ
വന്നുദിക്കും പൊന്നുഷസ്സേ ഓര്‍ക്കുംതോറും രമ്യം
1 ലക്ഷ്യമെങ്ങും കാണുന്നല്ലോ കര്ത്തന് തന് വരവില്‍
നിത്യമായ രക്ഷയെ തന് പക്ഷമായ് നല്കിടും
ലക്ഷത്തില്‍ സുന്ദരന്‍ അക്ഷയനാം രക്ഷകന്
എത്രയും ക്ഷണത്തില്‍ നമ്മെ അക്ഷയരാക്കിടും-
2 രാജനേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ
നാളുതോറും നീ അവന് സാക്ഷിയാകുന്നുണ്ടോ
മല്‍പ്രിയ സോദരാ നിനക്കുവേണ്ടി സഹിച്ച
കഷ്ടതയില്‍ പങ്ക് ഇന്നു നീ വഹിക്കുന്നുണ്ടോ-
3 എണ്ണയുണ്ടോ നിന് വിളക്കില്‍ നീ ഒരുങ്ങീട്ടുണ്ടോ?
നിര്‍മ്മലമാം നീതിവസ്ത്രം നീ ധരിച്ചിട്ടുണ്ടോ?
സ്നേഹത്തിനാഴവും നീളമതിന്‍ വീതിയും
ത്യാഗവും സമ്പൂര്‍ണ്ണതയും നീ ഗ്രഹിച്ചിട്ടുണ്ടോ?
4 പാരിലാരും പാടിടാത്ത പാട്ടു നമ്മള് പാടും
പാരിലാരും ചൂടിടാത്ത വാടാമുടി ചൂടും
ജീവന്റെ നാഥന്നായ് ത്യാഗം സഹിച്ചതാം
സ്നേഹമണവാളനോടെ സീയോന്പുരേ വാഴും-
Download pdf