Search Athmeeya Geethangal

923. പ്രത്യാശയിന്‍ പരിപൂര്‍ത്തിയിലെത്തുവാന്‍ 
Lyrics : P.V.J.
     പ്രത്യാശയിന്‍ പരിപൂര്‍ത്തിയിലെത്തുവാന്‍
     ഒത്തുനിന്നുല്‍സാഹം കാണിക്കുക
     ഭാരം പ്രയാസങ്ങളിപ്പോള്‍ സഹിക്കുക
     വീരരായ് ലജ്ജയില്ലാതെ നിന്നിടുവാന്‍-
 
  മന്ദത വിട്ടുണര്‍ന്നിടുക സോദരാ
     നന്ദിയോടെ വീര്യം കാണിക്കുക
     വാഗ്ദത്തങ്ങള്‍ അവകാശമാക്കീട്ടുള്ള
     വിശ്വാസവീരരെ പിന്തുടര്‍ന്നിടുക-
 
  കര്‍ത്താവു മേഘത്തില്‍ വേഗം വെളിപ്പെടും
     ആകുലമൊക്കെയും തീര്‍ത്തിടുവാന്‍
     സോത്സാഹമിന്നിങ്ങു കാണപ്പെടുക നാം
     സത്ഫലരായ് ഭവിച്ചിടുവാനാ നാളില്‍-
 
4   ഏറിയകാലങ്ങള്‍ കാണ്മാന്‍ കൊതിച്ചോനേ
     വേര്‍പിരിയാതങ്ങു കണ്ടിടും നാം
     ഹല്ലെലുയ്യാ പാടി ആനന്ദപൂര്‍ണ്ണരായ്
     അല്ലലൊഴിഞ്ഞു നാം തന്‍പദം കുമ്പിടും-

 Download pdf
33907403 Hits    |    Powered by Revival IQ