Lyrics : P.V.J.രീതി: ഭക്തരിന്‍ വിശ്വാസ
1 പ്രത്യാശയിന്‍ പരിപൂര്‍ത്തിയിലെത്തുവാന്‍
ഒത്തുനിന്നുല്സാഹം കാണിക്കുക
ഭാരം പ്രയാസങ്ങളിപ്പോള് സഹിക്കുക
വീരരായ് ലജ്ജയില്ലാതെ നിന്നിടുവാന്‍-
2 മന്ദത വിട്ടുണര്ന്നിടുക സോദരാ നന്ദിയോടെ വീര്യം കാണിക്കുക
വാഗ്ദത്തങ്ങള്‍ അവകാശമാക്കീട്ടുള്ള വിശ്വാസവീരരെ പിന്തുടര്ന്നിടുക-
3 കര്‍ത്താവു മേഘത്തില്‍ വേഗം വെളിപ്പെടും
ആകുലമൊക്കെയും തീര്ത്തിടുവാന്
സോത്സാഹമിന്നിങ്ങു കാണപ്പെടുക നാം
സത്ഫലരായ് ഭവിച്ചിടുവാനാ നാളില്‍-
4 ഏറിയകാലങ്ങള് കാണ്മാന് കൊതിച്ചോനേ
വേര്പിരിയാതങ്ങു കണ്ടിടും നാം
ഹല്ലെലുയ്യാ പാടി ആനന്ദപൂര്ണ്ണരായ്
അല്ലലൊഴിഞ്ഞു നാം തന്‍പദം കുമ്പിടും-
![](images/PDF.gif)
Download pdf