Search Athmeeya Geethangal

1027. പ്രതിഫലം തന്നിടുവാന്‍ യേശുരാജന്‍ 
Lyrics : M.E.C.
പ്രതിഫലം തന്നിടുവാന്‍ യേശുരാജന്‍ വന്നിടുവാന്‍
അധികമില്ലിനിയും നാളുകള്‍ നമ്മുടെ ആധികള്‍ തീര്‍ന്നിടുവാന്‍
 
1   ദൈവിക ഭവനമതില്‍ പുതുവീടുകളൊരുക്കിയവന്‍
     വരും മേഘമതില്‍ നമ്മെ ചേര്‍ത്തിടുവാന്‍ നടുവാനില്‍ ദൂതരുമായ്-
 
2   തന്‍തിരുനാമത്തിനായ് മന്നില്‍ നിന്ദകള്‍ സഹിച്ചവരെ
     തിരുസന്നിധൗ ചേര്‍ത്തു തന്‍കൈകളാലവരുടെ കണ്ണുനീര്‍ തുടച്ചിടുവാന്‍
 
3   സ്വന്തജനത്തിനെല്ലാം പലപീഡകള്‍ ചെയ്തവരെ
     വന്നു ബന്ധിതരാക്കിയധര്‍മ്മികളാമവര്‍ക്കന്തം വരുത്തിടുവാന്‍-
 
4   വിണ്ണിലുള്ളതുപോലെ ഇനി മണ്ണിലും ദൈവഹിതം
     പരിപൂര്‍ണ്ണമായ് ദൈവികരാജ്യമിപ്പാരിലും സ്ഥാപിതമാക്കിടുവാന്‍-
 
5   കാലമെല്ലാം കഴിയും ഇന്നു കാണ്മതെല്ലാമഴിയും
     പിന്നെപ്പുതുയുഗം വിരിയും തിരികെ വരാതെ
     നാം നിത്യതയില്‍ മറയും-                                                                M.E.C.

 Download pdf
33906783 Hits    |    Powered by Revival IQ