Search Athmeeya Geethangal

953. അന്‍പാര്‍ന്നൊരനെന്‍ പരനുലകില്‍ 
Lyrics : M.E.C.
അന്‍പാര്‍ന്നൊരനെന്‍ പരനുലകില്‍ തുമ്പങ്ങള്‍ തീര്‍ക്കുവാന്‍ വരുമേ
എന്‍പാടുകളകന്നിടുമേ ഞാന്‍ പാടി കീര്‍ത്തനം ചെയ്യുമേ
 
1   നീതിയിന്‍ സൂര്യനാം മനുവേല്‍ ശ്രീയേശു ഭൂമിയില്‍ വരുമേ
     ഭീതിയാം കൂരിരുളകലും നീതി പ്രഭയെങ്ങും നിറയും-
 
2   മുഴങ്ങും കാഹളധ്വനിയി-ലുയിര്‍ക്കുമേ ഭക്തരഖിലം
     നാമുമൊരു നൊടിയിടയില്‍ ചേരും പ്രാണപ്രിയന്നരികില്‍-
 
3   തന്‍കൈകള്‍ കണ്ണുനീര്‍ തുടയ്ക്കും സന്താപങ്ങള്‍ പരിഹരിക്കും
     ലോകത്തെ നീതിയില്‍ ഭരിക്കും ശോകപ്പെരുമയും നശിക്കും-
 
4   നാടില്ല നമുക്കീയുലകില്‍ വീടില്ല നമുക്കീ മരുവില്‍
     സ്വര്‍ലോകത്തിന്‍ തങ്കത്തെരുവില്‍ നാം കാണും വീടൊന്നു വിരവില്‍-
 
5   കുഞ്ഞാട്ടിന്‍ കാന്തയാം സഭയേ! നന്നായുയര്‍ത്തു നിന്‍ തലയെ
     ശാലേമിന്‍ രാജനാം പരനേ! സ്വാഗതം ചെയ്ക നിന്‍ പതിയെ-
 
6   പാടുവിന്‍ ഹാ! ജയഗീതം പാടുവിന്‍ സ്തോത്ര സംഗീതം-
     പാടുവിന്‍ യേശുരക്ഷകന്നു ഹല്ലേലുയ്യാ! ഹല്ലേലുയ്യാ

 Download pdf
34198269 Hits    |    Powered by Revival IQ