Search Athmeeya Geethangal

546. പോകുന്നു ഞാനിന്ന് യേശുവിന്നായ് 
Lyrics : C.J
പോകുന്നു ഞാനിന്ന് യേശുവിന്നായ്
പോകുന്നു ക്രൂശിന്‍റെ പോരാളിയായ്
 
1   നിന്ദകള്‍ പീഡകള്‍ വേദനവേളകള്‍
     വന്നാലും ക്ഷീണനായ് തീരാതെ പാരില്‍-
 
2   വിളിച്ചവന്‍ വിശ്വസ്തന്‍ മാറാത്ത വല്ലഭന്‍
     വിശ്വാസനായകന്‍ യേശുവെ നോക്കി ഞാന്‍-
 
3   ആകലനേരത്തില്‍ ആവശ്യഭാരത്തില്‍
     ആശ്വാസദായകനാണെന്‍റെ നായകന്‍-
 
4   വേണ്ടെനിക്കീലോകമഹിമകളൊന്നുമേ
     വേണ്ടതെല്ലാമുണ്ടീ ക്രിസ്തുവിലെന്നുമേ-
 
5   ഒട്ടും പിന്‍മാറാതെ ഓട്ടം ഞാനോടിടും
     ഒടുവിലെന്‍ വീട്ടില്‍ ഞാന്‍ വിശ്രമം നേടിടും-                            
 
C.J

 Download pdf
33907154 Hits    |    Powered by Revival IQ