Search Athmeeya Geethangal

1112. പോകുക വേഗം നാം പോകുക 
Lyrics : P.O.A
രീതി: ഭക്തരിന്‍ വിശ്വാസ ജീവിതം
 
1   പോകുക വേഗം നാം പോകുക സോദരാ
     പോകുക കര്‍ത്തനായ് പോര്‍ ചെയ്യുവാന്‍
     ചേരുക വേഗം നാം പോയിടാം നാഥനായ്
     പോര്‍ക്കള ധീരരായ് പോര്‍ പൊരുതീടുവാന്‍
 
2   നോക്കുക ദൂരെ നാം കാണുന്നില്ലെ
     മുത്തുവിളഞ്ഞു കിടക്കും വയല്‍
     കൊയ്ത്തിനായ് പോകുക ഒട്ടും മടിക്കാതെ
     ആര്‍പ്പോടെ കറ്റ ചുമന്നുകൊണ്ടുവരാന്‍-
 
3   നാഥന്‍ വചനത്തെ വാളായിട്ടും
     വേദത്തിന്‍ സത്യം പരിചയുമായ്
     വിശ്വാസമെന്ന ശിരസ്ത്രം ധരിച്ചു നാം
     രക്ഷയ്ക്കായ് നീതികവചം ധരിച്ചും നാം-
 
4   വീടുകള്‍ മേടുകള്‍ കാടുകളും
     വേലിയ്ക്കരികിലും പോയിടുകാ
     തേടുക നാഥനായ് ആത്മാക്കളെ വേഗം
     നാളെ നമുക്കുള്ളതല്ലയെന്നോര്‍ക്കണം-
 
5   നാഥന്‍റെ വേലകള്‍ ചെയ്തുകൊണ്ട്
     കാന്തന്‍ വരവിനായ് കാത്തിരിക്കാം
     കാഹളം കേള്‍ക്കുമ്പോള്‍ ശുദ്ധരോടൊത്തു നാം
     നാഥന്‍റെ സന്നിധൗ ചേര്‍ന്നിടും നിശ്ചയം

 Download pdf
33907080 Hits    |    Powered by Revival IQ