Search Athmeeya Geethangal

1102. പോകുക പോകുക സോദരരേ! നാം 
Lyrics : K.V.J.
1   പോകുക പോകുക സോദരരേ! നാം പോകുക യുദ്ധം ചെയ്വതിന്നായ്
     പോകുക ക്രൂശിന്‍ പടയാളികളായ് പടപൊരുതിടാന്‍ പോയിടാം-
 
2   വചനം വാളായ് കൈകളിലേന്തി സത്യം നല്ലൊരു പരിചയുമായ്
     കവചമതായി നീതി ധരിച്ചും വിശ്വാസത്തിന്‍ ശിരസ്ത്രവുമായ്-
 
3   തേടുക നേടുക നാടുകള്‍ നീളെ രക്ഷയിലേക്കിന്നാളുകളെ
     വീടുകള്‍ മേടുകള്‍ കാടുകള്‍ കയറി വേലിക്കരികിലുമുള്ളവരെ-
 
4   പകലൊളിമാറും നാളു വരുന്നു ഇരുളുപരത്തും നാളുകളാം
     പരമേശന്‍റെ വാളു ധരിച്ചു പൊരുതുക മരണത്തോളം നാം

 Download pdf
33906893 Hits    |    Powered by Revival IQ