Lyrics : M.Kപൊന്നേശു തമ്പുരാന് നല്ലോരു രക്ഷകന്
എന്നെ സ്നേഹിച്ചു തന്‍ജീവന്‍ വച്ചു
1 സ്വര്‍ഗ്ഗസിംഹാസനം താതന്റെ മാര്‍വ്വതും
ദൂതന്മാര് സേവയും വിട്ടെന്‍പേര്‍ക്കായ് ദാസനപ്പോലവന്
ജീവിച്ചു പാപിയെന്‍ ശാപം ശിരസ്സതിലേറ്റിടുവാന്‍!
2 തള്ളയെപ്പോല്‍ നമുക്കുള്ളോരു രക്ഷകന്
കൊള്ളക്കാരന് പോലെ ക്രൂശില്‍ തൂങ്ങി
ഉള്ളുമുരുകന്നെന്‍ ചങ്കുതകരുന്നെന്‍ കണ്ണു നിറയുന്നെന് രക്ഷകനേ!-
3 എന്തൊരു സ്നേഹമീ സാധുവെ ഓര്‍ത്തു നീ
സന്താപസാഗരം തന്നില്‍ വീണു!
എന്നെ വിളിച്ചു നീയെന്നെ എടുത്തു നീ
നിന്നോമനപ്പൈതലായ് തീര്‍ത്തുവല്ലോ!
4 പാപം പെരുകിയ സ്ഥാനത്തു കൃപയും ഏറ്റം പെരുകിയതാശ്ചര്യമേ!
പാപിയില്‍ പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തിന് പുത്രന്റെ രാജ്യത്തിലായ്-
5 ഭൂലോക മായയില്‍ മോഹം പതിച്ചെന്റെ കാലം ഞാന്‍ പാഴില്‍
കളഞ്ഞിടായ്വാന്‍ സ്വര്‍ല്ലോക രാജ്യത്തില്‍
തങ്കക്കിരീടത്തിലുല്ലാസമേകണേ പൊന്നേശുവേ!-
6 പാപം ചെയ്യാതെന്നെ കാവല്‍ ചെയ്തിടുവാന്‍
സര്‍വ്വേശാ! തൃക്കൈയിലേല്‍പ്പിക്കുന്നേന്‍
രാപ്പകന്‍ നീയെന്നെ വീഴ്ചയില്‍ നിന്നെന്റെ
സ്വപ്നത്തില്‍ കൂടെയും കാക്കേണമേ!
7 കര്‍ത്താവു വേഗത്തില്‍ മേഘങ്ങളില്‍ കോടി
ദൂതന്മാരാര്‍പ്പുമായ് വന്നിടുമ്പോള്‍ എന്നില്‍ കനിഞ്ഞെന്നെ
മാര്‍വ്വോടണച്ചെന്റെ സങ്കടം തീര്‍ക്കണം രക്ഷകനേ!-
![](images/PDF.gif)
Download pdf