Search Athmeeya Geethangal

1217. പൊന്നൊളി വീശുമീ പൊന്നു 
Lyrics : G.P.
രീതി: നിന്നെക്കാള്‍ സ്നേഹിപ്പാന്‍
 
1   പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണര്‍-
     ന്നുന്നത ദൈവമേ വാഴ്ത്തുന്നേ മന്നിതില്‍ കൂരിരുള്‍
     നീങ്ങി പ്രഭാതത്തെ കാണ്മാന്‍ തുണച്ചോനേ വാഴ്ത്തുന്നേ-
 
2   നിന്‍തിരുപാതയിലിന്നു നടന്നിടാന്‍ നീ കൃപചെയ്ക എന്‍ ദൈവമേ
     അന്നന്നുവേണ്ടുന്നതെല്ലാം നീ തന്നെന്നെ എന്നും പുലര്‍ത്തണേ ദൈവമേ
 
3   എന്നുടെ ക്രിയകള്‍ നിന്‍നാമ മേന്മയ്ക്കായ് എന്നാളും തീരുമാറാകണമേ
     മന്നിതിന്‍ മോഹങ്ങളൊന്നിലുമെന്‍ മനം മങ്ങിമയങ്ങാതെ കാക്കണമേ-
 
4   ഇന്നലെക്കാളും ഞാന്‍ നിന്നോടണഞ്ഞിന്നു നന്നായി ജീവിപ്പാറാകണേ
     നീ കൃപ തന്നെന്നെ ആശീര്‍വദിക്കണം ഇന്നന്ത്യത്തോളമെന്‍ ദൈവമേ

 Download pdf
33907085 Hits    |    Powered by Revival IQ