Search Athmeeya Geethangal

916. പൂര്‍ണ്ണഹൃദയസേവ വേണം 
Lyrics : K.V.S.
പൂര്‍ണ്ണഹൃദയസേവ വേണം ദേവജാതനു പരി-
പൂര്‍ണ്ണനാകുവാന്‍ ഇതു വേണ്ടതാണഹോ!
 
1   പാതിമനസ്സോടേകിടുന്ന ദേവപൂജയെ
     പരന്‍ സ്വീകരിച്ചിടാ പരമാശിസ്സായ് വരാ-
 
2   കായന്‍സേവ പലവിധത്തില്‍ ന്യൂനമായിരു-
     ന്നതുദോഷഹേതുവായ് പെരും ശാപമായത്-
 
3   പാകമായ മനസ്സിന്‍ തീര്‍ച്ച ദൈവസേവയില്‍
     സ്ഥിരജീവനേകുമേ പരനായതേല്‍ക്കുമേ-
 
4   നമ്മുടേതെന്നിവിടെയോതും സ്വമ്മിലൊക്കെയും
     വരധര്‍മ്മമായത് പരന്നേകണം സദാ-
 
5   ദേഹം, കീര്‍ത്തി, ജ്ഞാനം, ശക്തി, ദ്രവ്യമൊക്കെയും
     പരന്നായ് കൊടുക്ക നാം സ്ഥിരരായിരിക്കണം-
 
6   കൊടുത്തശേഷം തിരിച്ചെടുക്കാന്‍ തുടങ്ങിടൊല്ല നാം
     ഫലമൊടുക്കമായ് വരും ദൃഢമൊടുക്കമാമത്-
 
7   സ്വര്‍ഗ്ഗതാതനെന്നവണ്ണം പൂര്‍ണ്ണരാകുവാന്‍
     പരനാജ്ഞ തന്നഹോ! നിറവേറ്റണമത്-

 Download pdf
33907034 Hits    |    Powered by Revival IQ