Search Athmeeya Geethangal

913. ഹന്ത! മനോഹരമെന്തു മനോഹരം! 
Lyrics : K V Simon
ഹന്ത! മനോഹരമെന്തു മനോഹരം!
മോശെയും കുഞ്ഞാടും പാടുന്നിതു
 
1   മോശെയുടെ പഴവീണയതും വെളിപ്പാടിലെ യോഹന്നാന്‍ വീണയതും
     ഒന്നിച്ചു യോജിച്ചു പാടുന്ന പാട്ടിതു കേള്‍ക്കുന്നവര്‍ക്കമിതാനന്ദമേ-
 
2   മോശെ പ്രമാണത്തിന്‍ സാദൃശ്യമായന്നു കാണിച്ച കാര്യങ്ങളൊക്കെയിതാ
     ആശാവിളനിലമായൊരുഷസ്സിതില്‍ കാണുന്നടുത്തു മുന്‍കണ്ടപോലെ-
 
3   തേജസ്സിന്‍ ദര്‍ശനം വിശ്വാസദൃഷ്ടിക്കു കാണുംവിധം തളിഞ്ഞിടുന്നിതു
     തേജസ്സുടയൊരു രാജാവു സര്‍വ്വവും നൂതനമാക്കുന്നു സന്തോഷമേ-
 
4   എത്രവലിയതുമത്ഭുതമായതും സര്‍വ്വശക്തന്‍ തന്‍റെ വ്യാപാരങ്ങള്‍
     നീതിയും സത്യവുമുള്ളവയെന്നതു സമ്മതിക്കുന്നടിയങ്ങളിതാ-
 
5   ആരു നിന്നെ ഭയന്നിടാതിരുന്നിടും ലോകൈക നാഥനേ! നിന്‍വഴികള്‍
     നേരുള്ളവയതാല്‍ ജാതികള്‍ സര്‍വ്വരും വാഴ്ത്തി സ്തുതിച്ചിടും നിന്‍വിധികള്‍-
 
6   ശുദ്ധിമാന്മാരുടെ സംഘമേ! നിങ്ങടെ ശബ്ദമുയര്‍ന്നിതു പാടിടട്ടെ!
     ധാത്രി കുലുങ്ങട്ടെ! ദൈവത്തിന്‍ വീണകള്‍ ഉച്ചസ്തുതികളെ നല്‍കിടട്ടെ!
 
7   എത്ര നൂറ്റാണ്ടുകള്‍ തന്തിയിഴന്നൊരു ദൈവത്തിന്‍ വീണയാം വേദമിതാ
     കമ്പി മുറുക്കിയേ മേളം ശരിയാക്കിയേകസ്വരം മുഴക്കിടുന്നിതാ-
 
8   മാധുര്യമേറുമീ നാദം ധരണിയിലെങ്ങും മുഴങ്ങിടുന്നേരം ജനം 
     ഹര്‍ഷാകുലന്മാരായ് യോജിച്ചു പാടിയങ്ങാനന്ദമൂര്‍ത്തികളായിടുമേ

 Download pdf
33906789 Hits    |    Powered by Revival IQ