Search Athmeeya Geethangal

503. പുഷ്പം നിറഞ്ഞോര്‍ താഴ്വരയില്‍ 
Lyrics : P.G.W.
 
1   പുഷ്പം നിറഞ്ഞോര്‍ താഴ്വരയില്‍കൂടി ഞാന്‍
     രക്ഷകനോടുകൂടെ യാത്ര ചെയ്യുമേ താന്‍ നടത്തുന്നിടത്തെല്ലാം
     ഞാന്‍ പിഞ്ചെല്ലുമേ താന്‍ നല്‍കും കിരീടം പ്രാപിക്കുവോളം-
 
          യേശുവിനെ പിഞ്ചെല്ലും ഞാനെന്നും
          ലേശം പേടിക്കാതെ എല്ലാടത്തുമേ
          യേശുവിനെ പിഞ്ചെല്ലും ഞാനെന്നും
          ലേശം പേടിക്കാതെ എങ്ങും പിഞ്ചെല്ലും
 
2   വന്‍ കാറ്റടിക്കും താഴ്വരയില്‍കൂടി ഞാന്‍
     എന്‍ രക്ഷകനോടുകൂടെ യാത്ര ചെയ്യും
     എന്നെ താന്‍ നടത്തുന്നതിനാല്‍ ഭയപ്പെടാ
     അനര്‍ത്ഥങ്ങള്‍ നേരിട്ടാലും പേടിക്കാ-
 
3   താഴ്വരയിലോ പര്‍വ്വത്തിന്‍ മേലെയോ
     രക്ഷകനെ ചേര്‍ന്നു ഞാനും യാത്ര ചെയ്യും
     താന്‍ നടന്ന പാതയില്‍ നടത്തും താനെന്നെ
     ദൈവപര്‍വ്വതങ്ങളിലെത്തുംവരെ-         

 Download pdf
33907365 Hits    |    Powered by Revival IQ