Search Athmeeya Geethangal

1133. പുത്രനില്‍ വിശ്വസിക്കുന്നെല്ലാവനും 
Lyrics : V.N.
രീതി: സ്തുതിപ്പിന്‍ സ്തുതിപ്പിന്‍
         
പുത്രനില്‍ വിശ്വസിക്കുന്നെല്ലാവനും നിത്യജീവനുണ്ട്
പുത്രനില്‍ വിശ്വസിക്കുന്നെല്ലാവനും സത്യമാം ദൈവത്തിന്‍
വചനം കേള്‍ക്കുവിന്‍ മര്‍ത്യരാം നിങ്ങളെല്ലാവരും ശ്രദ്ധിപ്പിന്‍!
 
1   വിശ്വസിക്കുന്നവന്‍ പാപത്തിന്‍ശാപത്താല്‍ അഗ്നിക്കടലില്‍ വീണു
     നശിച്ചുപോകാതെന്നേക്കും ജീവിപ്പാന്‍ ദൈവം സ്നേഹിച്ചു
     ലോകത്തെ രക്ഷിപ്പതിന്നായ് തന്‍ പുത്രനെ അയച്ചു
     ശിക്ഷിച്ചു പാപത്തെ അവന്‍റെ ജഡത്തില്‍-
 
2   മരണനിഴലില്‍ കിടക്കും ഭൂമിമേല്‍ ഒരു വെളിച്ചവുമൊരു
     കരയും കണ്ടിടാതുള്ള മാനുഷര്‍ വീണ്ടും ആശ്വസി-
     പ്പതിന്നായ് പരമദാതാവു ജീവന്‍റെ വെളിച്ചം കരുണ-
     യാലെയുദിപ്പിച്ചു നമുക്ക്-
 
3   മരണമേ നിന്നെ പേടിക്കുന്നില്ല ഞാന്‍, നിന്നെ ജയിച്ച യേശു
     ശരണം എനിക്കു, ഹരണം നിനക്കും അവന്‍ എനിക്കും
     ജീവന്‍ തരുവാന്‍ ദൈവത്തിന്‍ വലഭാഗത്തു       
     ഭരണം ചെയ്യുന്നു സര്‍വ്വാധികാരിയായ്-

 Download pdf
33907414 Hits    |    Powered by Revival IQ