Lyrics : M.E.C.1 പുത്തനാമെരൂശലേമിലെത്തും കാലമോര്‍ക്കുമ്പോള്‍
ഇദ്ധരയിന്‍ ഖേദമെല്ലാം മാഞ്ഞുപോകുന്നേ
കഷ്ടത പട്ടിണിയില്ലാത്ത നാട്ടില്‍ നാം
കര്‍ത്താവൊരുക്കുന്ന സന്തോഷവീട്ടില് നാം
തേജസ്സേറും മോഹന കിരീടങ്ങള്‍ ധരിച്ചു നാം
രാജരാജനേശുവോടു കൂടെ വാഴുമേ-
2 നീതിസൂര്യശോഭയാലന്നല്ലലിരുള് മാറിടും
ഭീതിയുമനീതിയുമന്നില്ല ലേശവും
സന്തോഷശോഭനം ആ നല്ല നാളുകള്‍
ലോകം ഭരിച്ചിടും കര്ത്താവിന്നാളുകള്
ശോകം രോഗം യുദ്ധം ക്രുദ്ധജാതികളിന്‍ വിപ്ലവം
പോകുമെല്ലാമേശുരാജന് ഭൂവില്‍ വാഴുമ്പോള്‍-
3 സത്യശുദ്ധ പാതയില്‍ നടന്നു വന്ന ശുദ്ധന്മാര്
വീണ്ടെടുക്കപ്പെട്ട സര്‍വ്വ ദൈവമക്കളും
ഉല്ലാസഘോഷമായ് സീയോനില്‍ വന്നിടും
ദു:ഖം നെടുവീര്‍പ്പും സര്‍വ്വവും തീര്‍ന്നിടും
നിത്യ നിത്യ സന്തോഷം ശിരസ്സില്‍ ഹാ! വഹിച്ചവര്‍
നിത്യതയ്ക്കുള്ളില്‍ മറയും തീരും കാലവും-
M.E.C
![](images/PDF.gif)
Download pdf