Search Athmeeya Geethangal

1006. പുത്തന്‍ യെരൂശലേമേ! ദിവ്യ-ഭക്തര്‍ 
Lyrics : K.V.S.
 
1   പുത്തന്‍ യെരൂശലേമേ! ദിവ്യ-ഭക്തര്‍ തന്നാലയമേ-തവനിഴലില്‍
     പാര്‍ത്തിടുവാനടിയന്‍ അനുദിനവും കാംക്ഷിച്ചു പാര്‍ത്തിടുന്നേ
         
          നിര്‍മ്മലമാം സുകൃതം തന്‍ പൊന്നൊളിയാര്‍ന്നമരുമിടം
          കാംക്ഷിച്ചു പാര്‍ത്തിടുന്നേ പുരമിതിനെ കാംക്ഷിച്ചു പാര്‍ത്തിടുന്നേ
 
2   നിന്നടിസ്ഥാനങ്ങളോ-പ്രഭ ചിന്തുന്ന രത്നങ്ങളാം-ശബളനിറം
     വിണ്ണിന്നു നല്‍കിടുന്നു-നയനസുഖം കാണ്മവര്‍ക്കേകിടുന്നു
 
3   പന്ത്രണ്ടു ഗോപുരങ്ങള്‍-മുത്തു പന്ത്രണ്ടുകൊണ്ടു തന്നെ-മുദമരുളും
     തങ്കമേ വീഥി പാര്‍ത്താല്‍-സ്ഫടികസമം തങ്കുവോര്‍ക്കാനന്ദമേ
 
4   വേണ്ടാ വിളക്കവിടെ-സൂര്യചന്ദ്രരോ വേണ്ടൊട്ടുമേ -പരമസുതന്‍
     തന്നെയിതിന്‍ വിളക്ക്-പരവെളിയാല്‍ ശോഭിച്ചിടുന്നിപ്പുരം
 
5   അന്ധതയില്ലാ നാടേ-ദൈവതേജസ്സു തിങ്ങും വീടേ-തവ സവിധേ
     വേഗത്തില്‍ വന്നു ചേരാന്‍ മമ ഹൃദയം ആശിച്ചു കാത്തിടുന്നേ
 
6   സൗഖ്യമാണെന്നും നിന്നില്‍-ബഹു ദു:ഖമാണല്ലോ മന്നില്‍-ഒരുപൊഴുതും
     മൃത്യുവില്ലങ്ങു വന്നാല്‍-കരുണയെഴും ക്രിസ്തുവിന്‍ നന്മ തന്നാല്‍
 
7   പൊന്നെരൂശലേമമ്മേ!-നിന്നെ സ്നേഹിക്കും മക്കള്‍ തമ്മെ-തിരുമടിയില്‍
     ചേര്‍ത്തുകൊണ്ടാലും ചെമ്മേ-നിജതനയര്‍ക്കാലംബമായൊരമ്മേ!- 

 Download pdf
33906936 Hits    |    Powered by Revival IQ