Search Athmeeya Geethangal

987. പുതുപുലരി അണയുമ്പോള്‍ 
Lyrics : G.P.
 
പുതുപുലരി അണയുമ്പോള്‍ പുതുലോകം നാം ചേരുമ്പോള്‍
 
1   ഇരുളഖിലം നീങ്ങും ദുരിതമെല്ലാം തീരും
     മരണമവിടില്ല ഹല്ലേലുയ്യാ
     തിരുജനത്തിന്‍ അശ്രുധാര തിരുക്കൈകള്‍ തുടച്ചിടും-
 
2   മന്നവന്‍ മുഖകാന്തി മിന്നിടുന്നൊരു നാട്ടില്‍
     വാണിടും ശുദ്ധരെല്ലാം യുഗായുഗമായി
     മഹാരാജന്‍ മശിഹാ തന്‍ മഹിമയില്‍ വിളങ്ങും നാം-
 
3   പൊന്മുടി നമ്മള്‍ ചൂടി പൊന്‍വീണ മീട്ടി ഗാനം
     തന്‍ജനമൊത്തു പാടും ആനന്ദത്താല്‍
     മനോഹരമീ മഹാരാജ്യം അണഞ്ഞിടുമ്പോള്‍ അതിമോദം

 Download pdf
33906893 Hits    |    Powered by Revival IQ