Search Athmeeya Geethangal

834. പിളര്‍ന്നൊരു പാറയേ! നിന്നില്‍ ഞാന്‍ 
Lyrics : T.K.
“Rock of Ages”
 
1   പിളര്‍ന്നൊരു പാറയേ! നിന്നില്‍ ഞാന്‍ മറയട്ടെ
     തുറന്ന നിന്‍ ചങ്കിലെ രക്തനീര്‍ എന്‍ പാപത്തെ
     നീക്കി സുഖം നല്‍കട്ടെ മുറ്റും രക്ഷിക്കയെന്നെ
 
2   തികവായ് കല്‍പനയെ കാപ്പാന്‍ ആളല്ല ഈ ഞാന്‍
     വൈരാഗ്യം ഏറിയാലും കണ്ണുനീര്‍ ചൊരിഞ്ഞാലും
     വന്നിടാ പാപനാശം നീ താന്‍ രക്ഷിക്ക വേണം-
 
3   വെറുകൈയായ് ഞാനങ്ങു ക്രൂശില്‍ മാത്രം നമ്പുന്നു
     നഗ്നന്‍ ഞാന്‍ നിന്‍ വസ്ത്രം താ ഹീനന്‍ ഞാന്‍ നിന്‍ കൃപതാ
     മ്ലേച്ഛനായ് വരുന്നിതാ സ്വച്ഛനാക്കു രക്ഷകാ!       
 
4   എന്നിലോടുന്നീശ്വാസം വിട്ടെന്‍ കണ്‍മങ്ങുന്നേരം
     അജ്ഞാതലോകം ചേര്‍ന്നു നിന്നെ ഞാന്‍ കാണുന്നേരം
     പിളര്‍ന്നൊരു പാറയേ! നിന്നില്‍ ഞാന്‍ മറയട്ടെ-       

 Download pdf
33907003 Hits    |    Powered by Revival IQ