Search Athmeeya Geethangal

548. ദൈവമെത്ര നല്ലവനാം അ 
Lyrics : Charles John, Ranny
ദൈവമെത്ര നല്ലവനാം അവനിലത്രേ എന്നഭയം
അനുഗ്രഹമായ് അത്ഭുതമായ് അനുദിനവും നടത്തുന്നെന്നെ
 
1   കരുണയെഴും തന്‍കരത്തില്‍ കരുതിടുന്നീ മരുവിടത്തില്‍
     കരുമനയില്‍ അരികിലെത്തും തരും കൃപയില്‍ വഴി നടത്തും-
 
2   കാരിരുളിന്‍ വഴികളിലും കരളുരുകി കരയുമ്പോഴും
     കൂടെവരും കൂട്ടിനവന്‍ കണ്ണീരെല്ലാം തുടയ്ക്കുമവന്‍-
 
3   ലോകം തരും ധനസുഖങ്ങള്‍ക്കേകിടുവാന്‍ കഴിഞ്ഞിടാത്ത
     ആനന്ദമീ ക്രിസ്തുവില്‍ ഞാന്‍ അനുഭവിക്കുന്നിന്നു മന്നില്‍-
 
4   ഒരുക്കുന്നവന്‍ പുതുഭവനം ഒരിക്കലെന്നെ ചേര്‍ത്തിടുവാന്‍
     വരും വിരവില്‍ പ്രാണപ്രിയന്‍ തരുമെനിക്ക് പ്രതിഫലങ്ങള്‍- 

 Download pdf
48672928 Hits    |    Powered by Oleotech Solutions