Lyrics : V.N. ‘To God be the glory’
1 പിതാവിന്നു സ്തോത്രം തന് വന്‍കൃപയ്ക്കായ്
തന് നാമത്തിന് ശ്രേഷ്ഠത കീര്‍ത്തിപ്പാനായ്
പുരോഹിതവംശം നാം വിശുദ്ധരും
തന് നിത്യമഹത്ത്വത്തിന്‍ അംശികളും
വാഴ്ത്തുവിന്‍ പാടുവിന്‍ സര്വ്വഗോത്രങ്ങളെ
വാഴ്ത്തുവിന്‍ പാടുവിന്‍ സ്തുതിസ്തോത്രങ്ങളെ
പിതാവിന്റെ സന്നിധിയില്‍ വരുവിന്‍
തന് പുത്രന് മുഖാന്തരം വന്ദിച്ചിടിന്‍
2 പിതാവിന്നു സ്തോത്രം തന് വന്‍കൃപയ്ക്കായ്
താന്‍ ലോകത്തെ സ്നേഹിച്ച സ്നേഹത്തിന്നായ്
എല്ലാവരിന്‍ പാപത്തെ നീക്കിടുവാന്‍
തന് മാര്‍വ്വിലെ പുത്രനെ അയച്ചു താന്‍
3 പിതാവിന്നു സ്തോത്രം തന് വന്‍കൃപയ്ക്കായ്
തന് മുദ്രയാം ആത്മാവിന് ദാനത്തിനായ്
അബ്ബാ! എന്‍ പിതാവേ! എന്നുരച്ചിടാന്
ഈ ഹീനരെ യോഗ്യന്മാരാക്കിടിനാന്
4 പിതാവിന്നു സ്തോത്രം തന് വന്‍കൃപയ്ക്കായ്
പിശാചിന് പ്രവൃത്തികള്‍ അഴിപ്പാനായ്
സേനാപതി നമുക്കിങ്ങിമ്മാനുവേല്
നാം ജയം കൊണ്ടാടുന്നു ശത്രുവിന്മേല്
5 പിതാവിന്നു സ്തോത്രം തന് വന്‍കൃപയ്ക്കായ്
തന് നിത്യസൂക്ഷിപ്പിന് വാഗ്ദാനത്തിന്നായ്
തന് ആടുകളൊന്നും നശിക്കയില്ല
തന് കൈയില്‍ നിന്നാരും പറിക്കയില്ല
6 പിതാവിന്നു സ്തോത്രം തന് വന്‍കൃപയ്ക്കായ്
ഒരുങ്ങിയ സ്വര്‍ഗ്ഗീയ ഭാഗ്യത്തിന്നായ്
തന്റെ തിരുമുഖം നാം കാണും സദാ
പ്രകാശത്തില്‍ വാഴും നാം ഹല്ലേലുയ്യാ!
![](images/PDF.gif)
Download pdf