Lyrics : K.V.S.പാഹിമാം ദേവദേവാ!-പാവനരൂപാ! പാഹിമാം ദേവദേവാ!
1 മോഹവാരിധി തന്നില്‍ കേവലം വലയുന്ന
ദേഹികള്‍ക്കൊരു രക്ഷാനൗകയാം പരമേശാ -
2 ലോകവുമതിലുള്ള സര്‍വ്വവും നിജ വാക്കാല്‍
ചാലവേ പടച്ചൊരു ദേവനായകാ വന്ദേ!-
3 ക്ഷാമസങ്കടം നീക്കി പ്രാണികള്‍ക്കനുവേലം
ക്ഷേമജീവിതം നല്‍കും പ്രേമഹര്മ്മ്യമേ! ദേവാ!
4 പാപമാം വലയില്‍ ഞാ-നപതിച്ചുഴലായ്വാന്
താപനാശനാ! നിന് കൈയേകിടണമേ നിത്യം-
5 ധര്‍മ്മരക്ഷണം ചെയ്വാന് ഉര്‍വ്വിയിലവതാര-
കര്‍മ്മമേന്തിയ സര്‍വ്വ ശര്‍മ്മദാ നമസ്കാരം -
6 നീതിയെന്‍ ഗളത്തിന്മേ-ലോങ്ങിയ കരവാളം
വീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ
7 ജീര്‍ണ്ണമാം വസനത്താല്‍ ഛാദിതനായോരെന്നെ
പൂര്‍ണ്ണ ശുഭ്രമാമങ്കി തൂര്‍ണ്ണം ധരിപ്പിച്ചോനേ-
8 നിത്യജീവനെന്നുള്ളില്‍ സത്യമായുളവാക്കാന്‍
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ!-
9 ദീനരില്‍ കനിവേറും പ്രാണനായകാ! പോറ്റി!
താണു ഞാന്‍ തിരുമുമ്പില്‍ വീണിതാ വണങ്ങുന്നേന്‍-
K.V.S
![](images/PDF.gif)
Download pdf